വടക്കൻ കേരളത്തിൽ ഇന്ന് മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Share with your friends

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

കേരളാ തീരത്ത് 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. വിവിധയിടങ്ങളിൽ ഇന്നലെ രാത്രി ആരംഭിച്ച മഴ തോരാതെ തുടരുകയാണ്. കോഴിക്കോട് തൊട്ടിൽപ്പാലം പുഴ കരകവിഞ്ഞു. ചോയിചുണ്ട് ഭാഗത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

മുള്ളൻകുന്ന് നിടുവാൻപുഴ കരകവിഞ്ഞൊഴുകിി. ജാനികിക്കാട് റോഡിലും വെള്ളം കയറി. തുരുത്തിൽ കുടുങ്ങിയ രണ്ട് പേരെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. കുറ്റ്യാടിയിൽ നിരവധി കടകളിൽ വെള്ളം കയറി

കോട്ടയത്ത് 52 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയിൽ മണർകാർ, അയർകുന്നം, വാകത്താനം എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന ്ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടർ നിർദേശം നൽകി. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!