കൊവിഡ് കേരളാ മോഡൽ പ്രതിരോധം തകർന്നടിഞ്ഞു; രോഗികളെ വീട്ടിൽ ആര് ചികിത്സിക്കുമെന്നും ചെന്നിത്തല

കൊവിഡ് കേരളാ മോഡൽ പ്രതിരോധം തകർന്നടിഞ്ഞു; രോഗികളെ വീട്ടിൽ ആര് ചികിത്സിക്കുമെന്നും ചെന്നിത്തല

കേരളത്തിൽ കൊവിഡ് വ്യാപനം വർധിക്കുന്നതിലെ രാഷ്ട്രീയ താത്പര്യം മറച്ചുവെക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊട്ടി ഘോഷിച്ച കേരളാ മോഡൽ പ്രതിരോധം തകർന്നടിഞ്ഞുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

പ്രകടമായ രോഗലക്ഷണം ഇല്ലാതെ രോഗികളെ വീട്ടിൽ കിടത്തി ചികിത്സിക്കാനുള്ള സർക്കാർ തീരുമാനത്തെ ചെന്നിത്തല വിമർശിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പദ്ധതി നടപ്പാക്കുമെന്നാണ് സർക്കാർ പറയുന്നത്. വീട്ടിൽ രോഗികളെ ആര് ചികിത്സിക്കുമെന്ന് ചെന്നിത്തല ചോദിച്ചു

രോഗികളുടെ എണ്ണം വർധിക്കുകയും ആശുപത്രികൾ നിറയുകയും ചെയ്യുന്ന സാഹചര്യം വരികയാണെങ്കിൽ കൊവിഡ് രോഗികളെ വീട്ടിൽ തന്നെ ചികിത്സിക്കേണ്ടി വരുമെന്ന് സർക്കാർ പറഞ്ഞിരുന്നു. ഗുരുതര രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമാകും വീട്ടിൽ തന്നെ ചികിത്സിക്കുക. രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചാൽ സർക്കാരിനോ ആരോഗ്യവകുപ്പിനോ മുന്നിൽ ഇതല്ലാതെ മറ്റ് മാർഗങ്ങളുമില്ല. പക്ഷേ പ്രതിപക്ഷം ഇതിനെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനുള്ള മാർഗമാണ് തേടുന്നത്.

 

Share this story