നഗ്നതാപ്രദർശനം: രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജിയിൽ സർക്കാർ തടസ്സ ഹർജി ഫയൽ ചെയ്യും

നഗ്നതാപ്രദർശനം: രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജിയിൽ സർക്കാർ തടസ്സ ഹർജി ഫയൽ ചെയ്യും

നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിക്കുകയും ഇത് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സ്വയം പ്രഖ്യാപിത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ സർക്കാർ തടസ്സ ഹർജി ഫയൽ ചെയ്യും. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയും മുമ്പ് തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് തടസ്സ ഹർജി ഫയൽ ചെയ്യുന്നത്.

നഗ്നപ്രദർശനം നടത്തിയ രഹ്ന ഫാത്തിമയുടെ ഹർജി സുപ്രീം കോടതി അടുത്താഴ്ച പരിഗണിക്കും. പോക്‌സോ വകുപ്പും ഐടി വകുപ്പും ബാലനീതി വകുപ്പും പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനാൽ രഹ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിക്കും

നേരത്തെ രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയോ കലയുടെയോ പേരിലാണെങ്കിലും സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യാൻ അനുവദിക്കരുതെന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയിലും സ്വീകരിച്ചത്.

 

Share this story