കൊവിഡ് രോഗി കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയിൽ യാത്ര ചെയ്തു; കൊച്ചിയിൽ ഇറക്കി

കൊവിഡ് രോഗി കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയിൽ യാത്ര ചെയ്തു; കൊച്ചിയിൽ ഇറക്കി

കൊവിഡ് പോസിറ്റീവായ ആൾ കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിൽ യാത്ര ചെയ്തു. കോഴിക്കോട് നിന്നാണ് ഇയാൾ ട്രെയിൻ കയറിയത്. പരിശോധനാ ഫലം വരുന്നതിന് മുമ്പായിരുന്നിവത്. പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതോടെ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയും കൊച്ചിയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി യാത്രക്കാരനെ ഇറക്കുകയുമായിരുന്നു

കുന്ദമംഗലത്ത് കെഎസ്ഇബി കരാർ ജോലിക്കാരനാണ് ഇയാൾ. കന്യാകുമാരി സ്വദേശിയാണ്. മൂന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്രവം പരിശോധനക്ക് എടുത്തിരുന്നു. ഭാര്യയെ പ്രസവത്തിന് തിരുവനന്തപുരത്ത് അഡ്മിറ്റ് ചെയ്തതിനെ തുടർന്നാണ് യാത്ര ചെയ്തത്. തൃശ്ശൂർ എത്തിയപ്പോഴാണ് പരിശോധനാ ഫലം പോസിറ്റീവാണെന്ന വിവരം അറിയുന്നത്.

എറണാകുളം നോർത്ത് സ്‌റ്റേഷനിൽ ഇയാളെ ഇറക്കുകയും കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. യാത്ര ചെയ്ത കമ്പാർട്ട്‌മെന്റ് സീൽ ചെയ്തു. ഒപ്പമുണ്ടായിരുന്ന 3 പേരെ നിരീക്ഷണത്തിലാക്കി. ട്രെയിൻ യാത്ര തുടരുകയാണ്. തിരുവനന്തപുരത്ത് എത്തിയ ശേഷം അണുവിമുക്തമാക്കും

 

Share this story