ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴ

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് നാലാം തീയതി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപം കൊള്ളും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും

തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഓഗസ്റ്റ് മാസത്തിലാണ് കേരളം പ്രളയത്തെ അഭിമുഖീകരിച്ചത്. ഇതേ മാസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം അനുഭവപ്പെട്ടിരുന്നു. സമാനമായ സ്ഥിതിയിലേക്കാണ് ഇത്തവണയും നീങ്ങുന്നതെന്ന ആശങ്കയിലാണ് സർക്കാർ

കൊവിഡിന്റെ പശ്ചാത്തലത്തിൽ പേമാരി കൂടി വരികയാണെങ്കിൽ വലിയ പ്രതിസന്ധിക്ക് ഇടയാക്കും. സർക്കാർ നിലവിൽ 3000 ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. അതേസമയം സാമൂഹിക അകലം പാലിച്ച് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിക്കുന്നതും വെല്ലുവിളിയാണ്.

Share this story