സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കാസർകോട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. പലയിടങ്ങളിലും ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്

മഴക്കെടുതികളും പ്രളയ ഭീഷണിയും കടൽക്ഷോഭവും വർധിച്ചുവരുന്ന സാഹചര്യത്തിൽ നേരിടാൻ സജ്ജമായിരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകി. ആരോഗ്യ വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു.

കനത്ത മഴയിൽ ട്രാക്കിൽ മണ്ണിടിഞ്ഞതിനാൽ തിരുവനന്തപുരം-എറണാകുളം വേണാട്, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി ട്രെയിനുകൾ ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

 

Share this story