കണ്ണൂരിൽ ഓട്ടോ റിക്ഷാ ഡ്രൈവർക്ക് കുത്തേറ്റു; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

കണ്ണൂരിൽ ഓട്ടോ റിക്ഷാ ഡ്രൈവർക്ക് കുത്തേറ്റു; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

കണ്ണൂരിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. കണ്ണൂർ വാരത്താണ് സംഭവം. എളയാവൂർ സ്വദേശി മിഥുനാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം

വാരം ടാക്കീസിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ വെച്ച് മിഥുനെ ഒരാൾ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മിഥുനെ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്

 

Share this story