കോട്ടയത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുദ്യോഗസ്ഥൻ മരിച്ചു

കോട്ടയത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുദ്യോഗസ്ഥൻ മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുദ്യോഗസ്ഥൻ മരിച്ചു. ഇടുക്കി സ്വദേശിയായിരുന്ന സബ് ഇൻസ്‌പെക്ടർ അജിതൻ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് കൊവിഡ് ബാധിച്ച് ഒരു പോലീസുദ്യോഗസ്ഥൻ മരിക്കുന്നത്.

സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ ആയിരുന്നു അജിതൻ. ഹൃദ്രോഗി കൂടിയാണ്. ഭാര്യയിൽ നിന്നാകാം കൊവിഡ് ബാധിച്ചതെന്നാണ് സംശയം. ഭാര്യ ചെറുതോണിയിൽ ബ്യൂട്ടിപാർലർ നടത്തുകയാണ്. ചെറുതോണി കോളനിയിൽ നിന്നുള്ള ഒരു സ്ത്രീയിൽ നിന്ന് ഇവർക്ക് കൊവിഡ് ബാധിച്ചിരുന്നു.

ഇടുക്കിയിൽ ചികിത്സയിലായിരുന്ന അജിതിനെ നില വഷളായതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ മകനും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭാര്യയും മകനും രോഗമുക്തി നേടി.

 

Share this story