തിരുവനന്തപുരത്ത് ഒറ്റ ദിവസത്തിൽ 377 കൊവിഡ് രോഗികൾ; നാല് ജില്ലകളിൽ പ്രതിദിന വർധനവ് നൂറ് കടന്നു

തിരുവനന്തപുരത്ത് ഒറ്റ ദിവസത്തിൽ 377 കൊവിഡ് രോഗികൾ; നാല് ജില്ലകളിൽ പ്രതിദിന വർധനവ് നൂറ് കടന്നു

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ നൂറിലേറെ കൊവിഡ് രോഗികൾ. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിലാണ് രോഗികളുടെ എണ്ണം ഇന്ന് നൂറ് കടന്നത്. തിരുവനന്തപുരത്ത് 377 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 363 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിൽ 128 പേർക്കും കാസർകോട് ജില്ലയിൽ 113 പേർക്കും മലപ്പുറം ജില്ലയിൽ 126 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കാസർകോട് തുടർച്ചയായ രണ്ടാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. ഇന്ന് സ്ഥിരീകരിച്ച 113 പേരിൽ 110 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ രണ്ട് പോലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3500ലേക്ക് എത്തുകയാണ്. ബണ്ട് കോളനിയിൽ ഇന്ന് 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുന്തുറ ഉൾപ്പെടെയുള്ള ലാർജ് ക്ലസ്റ്ററുകളിൽ നിന്ന് പുറത്തേക്കും രോഗം വ്യാപിക്കുകയാണ്.

Share this story