കൊല്ലം ജില്ലാ ജയിലിൽ 14 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലാ ജയിലിൽ 14 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച പതിനഞ്ച് പേരിൽ നടത്തിയ പരിശോധനയിൽ 14 പേർക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ജയിലിൽ തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജീകരിക്കാൻ തീരുമാനമായി

ജയിലിൽ ആന്റിജൻ പരിശോധന നടത്തും. രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ പ്രത്യേകം നിരീക്ഷണത്തിൽ പാർപ്പിക്കാനും തീരുമാനമായി.

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ രണ്ട് പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പോലീസ് ആസ്ഥാനത്തെ നാല് പോലീസുകാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

Share this story