എം ശിവശങ്കറിനെതിരെ പരാതി; അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

എം ശിവശങ്കറിനെതിരെ പരാതി; അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി. എറണാകുളം സ്വദേശി ചെഷൈർ ടാർസൻ എന്നയാൾ നൽിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചത്. പരാതി സർക്കാരിന് കൈമാറി

സ്വപ്‌ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് പരാതിയിൽ പറയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമിക അന്വേഷണം നടത്തണമെങ്കിലും സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതുപ്രകാരമാണ് പരാതി സർക്കാരിന് നൽകിയത്.

കേന്ദ്ര വിജിലൻസ് കമ്മീഷനും ചെഷൈർ ടാർസൻ പരാതി നൽകിയിട്ടുണ്ട്. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകിയിരുന്നു.

 

Share this story