സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ചികിത്സയിലിരുന്ന ആലുവ സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ചികിത്സയിലിരുന്ന ആലുവ സ്വദേശി

സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ കീഴ്ടമാട് സ്വദേശി ചക്കാലപറമ്പിൽ ഗോപിയാണ് മരിച്ചത്. 70 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ലോട്ടറി വിൽപ്പനക്കാരനായിരുന്നു ഗോപി. ഇയാളുടെ മൂന്ന് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗമുക്തി സ്വന്തമാക്കി.

 

Share this story