സമ്പർക്കത്തിലൂടെ രോഗബാധ ആയിരം കടന്നു; അഞ്ച് ജില്ലകളിൽ ഇന്ന് നൂറിലധികം കൊവിഡ് രോഗികൾ

Share with your friends

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് ഇന്ന് 1017 പേർക്ക്. ഇതാദ്യമായാണ് സമ്പർക്ക രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതിൽ 76 പേരുടെ ഉറവിടം വ്യക്തമല്ല. 1298 പേർക്കാണ് ഇന്നാകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 78 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 170 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്

അഞ്ച് ജില്ലകളിൽ ഇന്ന് നൂറിലധികം രോഗികളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് 219 പേർക്കും കോഴിക്കോട് 174 പേർക്കും കാസർകോട് 153 പേർക്കും പാലക്കാട് 136 പേർക്കും മലപ്പുറത്ത് 129 പേർക്കും രോഗം സ്ഥിരീകരിച്ചു. ആലപ്പുഴയിൽ 99 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

ഇതിൽ തിരുവനന്തപുരത്തെ 210 പേരും സമ്പർക്ക രോഗികളാണ്. കാസർകോട് 139, കോഴിക്കോട് 128, മലപ്പുറം 109, ആലപ്പുഴ 94 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സമ്പർക്ക രോഗികളുടെ എണ്ണം. തൃശ്ശൂരിൽ 62 പേർക്കും പാലക്കാട് 61 പേർക്കും എറണാകുളത്ത് 54 പേർക്കും വയനാട്ടിൽ 44 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് 8, തിരുവനന്തപുരം 7, കോഴിക്കോട് 5, എറണാകുളം 3, വയനാട് 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒന്ന് വീതം ആരോഗ്യപ്രവർത്തകർക്കാണ് രോഗബാധ.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!