75കാരിയെ പീഡിപ്പിച്ച കേസിൽ മുഹമ്മദ് ഷാഫി പിടിയിൽ; സഹായം ചെയ്തു നൽകിയത് ഓമന

75കാരിയെ പീഡിപ്പിച്ച കേസിൽ മുഹമ്മദ് ഷാഫി പിടിയിൽ; സഹായം ചെയ്തു നൽകിയത് ഓമന

എറണാകുളം പുത്തൻകുരിശിൽ 75കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ പിടികൂടി. ഒളിവിൽ പോയ ഷാഫിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ ഇതുവരെ മൂന്ന് പേർ അറസ്റ്റിലായി

കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ആലുവ ചെമ്പറക്കി സ്വദേശിയാണ് ലോറി ഡ്രൈവറായ മുഹമ്മദ് ഷാഫി. ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്ന് പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷാഫിയെ നാട്ടുകാരുൾപ്പെടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു

രണ്ടാം പ്രതി ഓമയുടെ വീട്ടിൽ വെച്ചാണ് വയോധിക പീഡിപ്പിക്കപ്പെട്ടത്. വൃദ്ധയെ വീട്ടിൽ വിളിച്ചു വരുത്തി ഷാഫിക്ക് ബലാത്സംഗം ചെയ്യാൻ സൗകര്യമൊരുക്കി നൽകിയത് ഓമനയായിരുന്നു.

ഓമനയുടെ മകനും മൂന്നാം പ്രതിയുമായ മനോജാണ് വൃദ്ധയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം കുത്തി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ വൃദ്ധ അപകടനില തരണം ചെയ്തിട്ടുണ്ട്.

Share this story