സ്വപ്‌ന സുരേഷ് വ്യാജപരാതി നൽകി കുടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ എയർ ഇന്ത്യ സസ്‌പെൻഡ് ചെയ്തു

സ്വപ്‌ന സുരേഷ് വ്യാജപരാതി നൽകി കുടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ എയർ ഇന്ത്യ സസ്‌പെൻഡ് ചെയ്തു

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വ്യാജപരാതി നൽകി കുടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ എയർ ഇന്ത്യ സസ്‌പെൻഡ് ചെയ്തു. മാധ്യമങ്ങളോട് പ്രതികരിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഓഫീസറായിരുന്ന എൽ എസ് സിബുവിനെ സസ്‌പെൻഡ് ചെയ്തത്

എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരിയാരിക്കെയാണ് സിബുവിനെതിരെ സ്വപ്‌ന വ്യാജപരാതി നൽകിയത്. ലൈംഗികാക്രമണം നടത്തിയെന്നായിരുന്നു വ്യാജപരാതി. ഈ കേസിൽ സ്വപ്‌നയും സാറ്റ്‌സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുകയാണ്

എയർ ഇന്ത്യ ഉദ്യോഗസ്ഥരെ ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് സിബുവിനെതിരെ എയർ ഇന്ത്യ നടപടിയെടുത്തിരിക്കുന്നത്.

Share this story