മുഖ്യമന്ത്രി കസേരയിൽ നിന്ന് മാറ്റണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം; എന്തും വിളിച്ചു പറയരുതെന്ന് മാധ്യമങ്ങളോട് പിണറായി

മുഖ്യമന്ത്രി കസേരയിൽ നിന്ന് മാറ്റണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം; എന്തും വിളിച്ചു പറയരുതെന്ന് മാധ്യമങ്ങളോട് പിണറായി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടെന്ന തരത്തിൽ ആരോപണമുയർന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രി അതിരൂക്ഷമായി പ്രതികരിച്ചത്.

എൻഐഎ കോടതിയിൽ അറിയിച്ച കാര്യങ്ങൾ പല മാധ്യമങ്ങളും വളച്ചൊടിച്ചു. തന്നെയും തന്റെ ഓഫീസിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. നിന്ദ്യമായ മാധ്യമധർമാണ് ചിലർ നടത്തുന്നത്.

സ്വർണക്കടത്ത് കേസിൽ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. എൻഐഎ അന്വേഷിക്കട്ടെ. സത്യസന്ധമായ കാര്യങ്ങൾ പുറത്തുവരട്ടെ. സത്യങ്ങൾ പുറത്തുവരുമ്പോൾ ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് കാത്തിരുന്ന് കാണാം.

കേസിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്ന് വരുത്തുകയാണോ മാധ്യമങ്ങളുടെ ആവശ്യം. എന്തും വിളിച്ചു പറയാമെന്നാണോ. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പല മാധ്യമങ്ങളും ഉന്നയിക്കുന്നത്. മാധ്യമങ്ങളെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത് ചിലരാണ്. ഞാൻ ഈ കസേരയിൽ നിന്ന് ഒഴിഞ്ഞുകിട്ടണമെന്നാണ് അവരുടെ ആഗ്രഹം. എന്നെ ഈ കസേരയിൽ നിന്ന് മാറ്റാൻ ജനങ്ങൾ തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Share this story