കരിപ്പൂർ വിമാനാപകടം; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

കരിപ്പൂർ വിമാനാപകടം; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഡിജിറ്റൽ ഡാറ്റ റെക്കോർഡർ, എയർ ക്രാഫ്റ്റ് വോയ്‌സ് റെക്കോർഡർ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിലൂടെ അപകട കാരണം കൂടുതൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

19 പേരാണ് ഇന്നലെ നടന്ന വിമാനാപകടത്തിൽ മരിച്ചത്. 184 യാത്രക്കാരും ആറ് ജീവനക്കാരുമായി എത്തിയ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി 30 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വിമാനം മൂന്നായി പിളരുകയും ചെയ്തു.

149 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 22 പേരുടെ നില ഗുരുതരമാണ്. പ്രാഥമിക ചികിത്സക്ക് ശേഷം 22 പേർ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.

ഒന്നാം നമ്പർ റൺവേയിലാണ് അപകടം നടന്നത്. പത്താം നമ്പർ റൺവേയിൽ ഇറക്കാനായിരുന്നു ആദ്യ തീരുമാനം. കാലാവസ്ഥ മോശമായതിനെ തുടർന്നാണ് എടിഎസ് റൺവേയിലേക്ക് മാറ്റാൻ നിർദേശിച്ചത്.

 

Share this story