വിമാനാപകടം: 40 യാത്രക്കാർ കൊവിഡ് ബാധിതരെന്നത് വ്യാജ പ്രചാരണം; കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

വിമാനാപകടം: 40 യാത്രക്കാർ കൊവിഡ് ബാധിതരെന്നത് വ്യാജ പ്രചാരണം; കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ട 40 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് മലപ്പുറം ജില്ല കലക്ടർ. തകർന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ വന്ന ഒരാൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

അപകടത്തിൽ മരിച്ച വളാഞ്ചേരി കുളമംഗലം സ്വദേശി സുധീർ വാരിയത്തിനാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു യാത്രക്കാർക്കും ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ല. മലപ്പുറത്തും കോഴിക്കോടുമായി വിവിധ ആശുപത്രികളിൽ 148 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ 19 പേർ മരിച്ചു. 23 പേർ നിസാര പരുക്കുകളോടെ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെന്നും കലക്ടർ അറിയിച്ചു

Share this story