സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മലപ്പുറത്ത് ചികിത്സയിൽ കഴിഞ്ഞ സ്ത്രീ മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മലപ്പുറത്ത് ചികിത്സയിൽ കഴിഞ്ഞ സ്ത്രീ മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസയാണ് (52) മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, വൃക്ക സംബന്ധമായ രോഗം എന്നീ രോഗങ്ങളുണ്ടായിരുന്നു. സമ്പർക്കത്തിലൂടെയാണ് ഇവർ രോഗബാധിതയായത്.

പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 24നാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി.

 

Share this story