പെട്ടിമുടിയിൽ വീണ്ടും മണ്ണിടിച്ചിൽ, കനത്ത മഴയും; രക്ഷാപ്രവർത്തനം ദുഷ്‌കരമാകുന്നു

പെട്ടിമുടിയിൽ വീണ്ടും മണ്ണിടിച്ചിൽ, കനത്ത മഴയും; രക്ഷാപ്രവർത്തനം ദുഷ്‌കരമാകുന്നു

ഇടുക്കി പെട്ടിമുടിയിൽ ഇന്നലെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാകുന്നു. കനത്ത മഴയാണ് മേഖലയിൽ ലഭിക്കുന്നത്. കൂടാതെ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്തെ കാലാവസ്ഥ പ്രവചനാതീതമായ രീതിയിലേക്ക് മാറിയിരിക്കുകയാണ്

മലമുകളിൽ നിന്ന് ഇപ്പോഴും കല്ലും മണ്ണും വെള്ളവും കുത്തനെ ഒലിച്ചിറങ്ങുന്നുണ്ട്. വനത്തിനുള്ളിലും മഴ ശക്തമാകുകയാണ്. ഈ വെള്ളം കുത്തിയൊലിക്കുന്നത് നേരത്തെ ലയങ്ങൾ നിന്നിരുന്ന മേഖലയിലേക്കാണ്. രക്ഷാപ്രവർത്തകർ മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. ബാക്കിയുള്ളവരെ സുരക്ഷിതമായി മാറ്റിനിർത്തി

രാജമല മുതൽ പെട്ടിമുടി വരെയുള്ള ഭാഗങ്ങളിൽ റോഡിന് ഇരുവശത്തും മണ്ണിടിച്ചിലുണ്ടായി. രക്ഷാപ്രവർത്തനം ഇന്ന് ആറ് മണി വരെ തുടരാനാണ് തീരുമാനം. ഇനിയും അമ്പതോളം പേരെ കണ്ടെത്തേണ്ടതായുണ്ട്.

 

Share this story