കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് നെയ്ബർഹുഡ് വാച്ച് സിസ്റ്റം നടപ്പാക്കും

കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് നെയ്ബർഹുഡ് വാച്ച് സിസ്റ്റം നടപ്പാക്കും

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നെയ്ബർഹുഡ് വാച്ച് സിസ്റ്റം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ബാധ തടയുന്നതിന് ജനങ്ങൾ സ്വയം നിരീക്ഷണം നടത്തി, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്ന രീതിയാണിത്. ജനമൈത്രി പോലീസിന്റെ സഹായത്തോടെയാകും ഇത് നടപ്പാക്കുക.

എല്ലാ ജില്ലകളിലെയും പ്രവർത്തനം വിലയിരുത്താനും പുതിയ നിയന്ത്രണ രീതികൾക്ക് രൂപം നൽകാനുമായി ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറലിൽ ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ഹർഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി.

കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ, സിറ്റി, പാലക്കാട്, വയനാട്, തൃശ്ശൂർ സിറ്റി, എറണാകുളം എന്നിവിടങ്ങളിൽ ആരോഗ്യ പ്രോട്ടോക്കോൾ തൃപ്തികരമാണ്. തീരദേശത്തെ പ്രശ്നപരിഹാരത്തിനും ഏകോപനത്തിനും ഐജി ശ്രീജിത്തിന് ചുമതല നൽകി. കോസ്റ്റൽ പോലീസ് അദ്ദേഹത്തെ സഹായിക്കും

 

Share this story