പൂജപ്പുര സെൻട്രൽ ജയിലിൽ 59 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പൂജപ്പുര സെൻട്രൽ ജയിലിൽ 59 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പൂജപ്പുര സെൻട്രൽ ജയിലിലെ 59 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരിൽ നടത്തിയ പരിശോധനയിലാണ് 59 പേർക്ക് രോഗബാധ. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് 71കാരനായ തടവുകാരനെ പരിശോധനക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജയിലിൽ വിശദമായ പരിശോധന ആരംഭിച്ചത്.

പല ബ്ലോക്കുകളിൽ നിന്ന് തെരഞ്ഞെടുത്തവരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. 59 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം. ജയിലിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ അധികൃതർ വലിയതോതിലുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. ഇതും മറികടന്നാണ് ഇത്രയും തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ആദ്യം രോഗം സ്ഥിരീകരിച്ച തടവുകാരൻ ഒന്നര വർഷമായി ജയലിൽ കഴിയുന്നയാളാണ്. അടുത്തിടെ ഇയാൾ പുറത്തു പോയിട്ടുമില്ല. എന്നിട്ടും ഇയാൾക്ക് കൊവിഡ് എങ്ങനെ ബാധിച്ചുവെന്നതിൽ വ്യക്തതയില്ല.

Share this story