ഹരിഹര വർമ കൊലപാതക കേസിൽ നാല് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു; ഒരാളെ വെറുതെ വിട്ടു

ഹരിഹര വർമ കൊലപാതക കേസിൽ നാല് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു; ഒരാളെ വെറുതെ വിട്ടു

വിവാദമായ ഹരിഹര വർമ കൊലപാതക കേസിൽ ആദ്യ നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. അഞ്ചാം പ്രതി ജോസഫിനെ വെറുതെവിട്ടു. തലശ്ശേരി സ്വദേശികളായ ജിതേഷ്, രഖിൽ, കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവരുടെ ജീവപര്യന്തം ശിക്ഷയാണ് ശരിവെച്ചത്.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിന് സമീപത്തെ വീട്ടിൽ വെച്ചാണ് ഹരിഹര വർമ കൊല്ലപ്പെടുന്നത്. രത്‌നവ്യാപാരിയാണെന്നും രാജകുടുംബാംഗമാണെന്നും വിശ്വസിപ്പിച്ച് ഇയാൾ കാണിച്ച രത്‌നങ്ങൾ വാങ്ങാനെത്തിയവർ വിലയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കൊലപ്പെടുത്തുകയായിരുന്നു

അതേസമയം ഹരിഹര വർമ ആരാണെന്നതിൽ ഇതുവരെ വ്യക്തതയില്ല. മാവേലിക്കര രാജകുടുംബാംഗമാണെന്ന് ആദ്യം സംശയമുണർന്നു. എന്നാൽ മാവേലിക്കര കുടുംബം ഇത് നിഷേധിച്ചു. ക്ലോറോഫോം മണിപ്പിച്ച് ഹരിഹര വർമയ മയക്കിയ ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. ക്ലോറോഫോം അധികമായതിനാലാണ് ഇയാൾ മരിച്ചത്.

65 മുത്ത്, 16 പവിഴം, 73 മരതകം, 22 വൈഡൂര്യം, നാല് മണിക്യം, അഞ്ച് ഇന്ദ്രനീലം, 29 പുഷ്യരാഗം, തുടങ്ങിയ രത്‌നങ്ങളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഇത് വ്യാജമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പരിശോധനയിൽ കോടികളുടെ രത്‌നമാണെന്ന് കണ്ടെത്തുകയായിരുന്നു.

Share this story