തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ സ്വർണവേട്ട; ഒന്നര കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ സ്വർണവേട്ട; ഒന്നര കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നായി യാത്രക്കാരിൽ നിന്ന് അനധികൃതമായി കടത്തിയ സ്വർണം പിടികൂടി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 566 ഗ്രാം സ്വർണവും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഒരു കിലോ സ്വർണവുമാണ് പിടികൂടിയത്.

കരിപ്പൂരിലെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ട് പേരെയും തിരുവനന്തപുരത്ത് എത്തിയ കാസർകോട് സ്വദേശികളായ രണ്ട് പേരെയും പിടികൂടി. കരിപ്പൂരിൽ നിന്ന് 29 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. മിശ്രിത രൂപത്തിലാക്കി സോക്‌സിനുള്ളിൽ ഒളിപ്പിച്ച വെച്ച നിലയിലും സ്വർണമാലയുമാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയത്.

ഷാർജിയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് കരിപ്പൂരിൽ സ്വർണം പിടികൂടിയത്. തിരുവനന്തപുരത്ത് പിടികൂടിയത് ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ്.

Share this story