ബലാത്സംഗ കേസ്: ഫ്രാങ്കോയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു, കുറ്റം നിഷേധിച്ച് പ്രതി

ബലാത്സംഗ കേസ്: ഫ്രാങ്കോയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു, കുറ്റം നിഷേധിച്ച് പ്രതി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. ആയിരം പേജുള്ള കുറ്റപത്രമാണ് ഫ്രാങ്കോയെ വായിച്ചു കേൾപ്പിച്ചത്. എന്നാൽ കുറ്റം ഇയാൾ നിഷേധിച്ചു

ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് പ്രതി പറഞ്ഞു. ദൈവസത്തിന് മുമ്പിലെ സത്യം കോടതിയിൽ തെളിയട്ടെയെന്നും ബലാത്സംഗ കേസ് പ്രതി പറഞ്ഞു. കേസിന്റെ വിചാരണ അടുത്ത മാസം 16ലേക്ക് മാറ്റിവെച്ചു

കേസിൽ ബലാത്സംഗം ഉൾപ്പടെ ആറ് വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പടെ 84 സാക്ഷികളാണ് കേസിലുള്ളത്.

കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമർപ്പിച്ച ഹർജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഇനി കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ഫ്രാങ്കോ കോടതിയിൽ ഹാജരാകേണ്ടി വരും.

Share this story