സമ്പർക്കരോഗികൾ കുത്തനെ ഉയരുന്നു; ഇന്ന് 1354 കേസുകൾ, ഉറവിടം അറിയാത്തവർ 86

സമ്പർക്കരോഗികൾ കുത്തനെ ഉയരുന്നു; ഇന്ന് 1354 കേസുകൾ, ഉറവിടം അറിയാത്തവർ 86

സംസ്ഥാനത്ത് കടുത്ത ആശങ്കയുണർത്തി സമ്പർക്ക രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1569 പേരിൽ 1354 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 86 പേരുടെ ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരത്ത് 300 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. മലപ്പുറത്ത് 173 പേർക്കും പാലക്കാട് 161 പേർക്കും എറണാകുളത്ത് 110 പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ആലപ്പുഴ 99, കോട്ടയം 86, കോഴിക്കോട് 85, തൃശ്ശൂർ 68, കൊല്ലം 65, കണ്ണൂർ 63, വയനാട് 56, കാസർകോട് 34, ഇടുക്കി 31, പത്തനംതിട്ട 23 പേർക്കുമാണ് സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

27 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ 8, മലപ്പുറം 6, തിരുവനന്തപുരം 5, കോഴിക്കോട് 4, പത്തനംതിട്ട 1, കോട്ടയം 1, പാലക്കാട് 1, കാസർകോട് 1 വീതമാണ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Share this story