ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു. സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് ഇ ഡി ആവശ്യപ്പെട്ടത്. സ്വപ്‌നയുടെ കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷയിലാണ് ഇക്കാര്യമുള്ളത്.

സ്വപ്‌നയുടെ വ്യക്തിത്വം സംബന്ധിച്ച് ശിവശങ്കറിന് കൂടുതൽ ധാരണയുണ്ടെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിൽ ഇ ഡി ആവശ്യപ്പെട്ടു. നേരത്തെ കസ്റ്റംസും എൻ ഐ എയും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു

സ്വപ്‌നയടക്കമുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി കോടതി ഈ മാസം 17 വരെ നീട്ടി. കസ്റ്റഡിയിൽ പ്രതികളെ പീഡിപ്പിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. സ്വപ്നയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അഭിഭാഷകൻ കോടതിയിൽ പരാതിപ്പെട്ടിരുന്നു

Share this story