കോതമംഗലം പള്ളി തർക്കം: വിധി നടപ്പാക്കുന്നതിൽ കേന്ദ്രസേനയെ വിളിക്കുന്നതിന്റെ സാധ്യത തേടി ഹൈക്കോടതി

കോതമംഗലം മാർത്തോമൻ പള്ളി കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് കേന്ദ്രസേനയെ വിളിക്കുന്നതിന്റെ സാധ്യത തേടി ഹൈക്കോടതി. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ അസി. സോളിസിറ്റർ ജനറലിനോട് ചൊവ്വാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി.

വിധി നടപ്പാക്കുന്നതിന് കൂടുതൽ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. സംസ്ഥാന സർക്കാർ പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക, അല്ലെങ്കിൽ കേന്ദ്രസേന വിധി നടപ്പാക്കുന്നത് കാഴ്ചക്കാരായി നോക്കി നിൽക്കുക എന്നീ മാർഗങ്ങളാണ് മുന്നിലുള്ളതെന്ന് ഹൈക്കോടതി പറഞ്ഞു

പള്ളികൾ ഏറ്റെടുക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായി. ഇതാണ് കേന്ദ്രസേനയെ വിളിക്കാൻ സാധ്യത തേടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.

Share this story