നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്; ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം

നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്; ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം

പതിവ് പോലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതിയ ആരോപണം പുറത്തുവന്നു. യുഎഇ നയതന്ത്ര ചാനൽ ഉപയോഗിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞു മാറാനാകില്ലെന്ന പുതിയ ആരോപണമാണ് അദ്ദേഹം ഇന്നുന്നയിച്ചത്.

കോൺസുലേറ്റിലെ ബാഗുകൾക്ക് നയതന്ത്ര പരിരക്ഷ ലഭിക്കണമെങ്കിൽ ഇതാവശ്യപ്പെട്ട് കോൺസുലേറ്റ് സംസ്ഥാന സർക്കാരിന് കത്ത് കൊടുക്കണം. മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണ വകുപ്പിലെ ചീഫ് പ്രോട്ടോക്കോൾ ഓഫീസറാണ് കത്ത് പരിഗണിച്ച് അനുമതി നൽകേണ്ടത്. അനുമതി ലഭിച്ചാൽ മാത്രമേ നയതന്ത്ര പരിരക്ഷയോടെ ബാഗേജുകൾ കൊണ്ടുവരാൻ സാധിക്കൂ.

ഇതോടെ സർക്കാരിന്റെ അനുമതിയോടെയാണ് സ്വർണം കടത്തിയതെന്ന് വ്യക്തമാകുകയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടണം. അതുകൊണ്ട് സ്വർണക്കടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു

Share this story