സെപ്റ്റംബർ ആദ്യവാരം വരെ സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും

സെപ്റ്റംബർ ആദ്യവാരം വരെ സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും

സംസ്ഥാനത്ത് സെപ്റ്റംബർ ആദ്യ ആഴ്ച വരെ കാലവർഷം ദുർബലമായി തുടരുമെന്ന് കേന്ദ്രകാലാവസ്ഥ കേന്ദ്രം. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരും. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞാഴ്ച രൂപപ്പെട്ട ന്യൂനമർദം നിലവിൽ ജാർഖണ്ഡിന് മുകളിലാണ്. ഇതിന്റെ സ്വാധീനത്തിൽ മധ്യ ഇന്ത്യയിലും കൊങ്കൺ തീരത്തും മഴ തുടരും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ബുധനാഴ്ചയോടെ രൂപം പ്രാപിക്കും. ഇത് കേരളത്തെ സാരമായി ബാധിക്കില്ലെന്നാണ് പ്രവചനം

മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം

കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

കർണാടക തീരം :കർണാടക തീരത്ത്‌ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

*പ്രത്യേക ജാഗ്രതാ നിർദ്ദേശം*

*16-08-2020 മുതൽ 20-08-2020 വരെ : വടക്ക് അറബിക്കടൽ,തെക്ക്-പടിഞ്ഞാറ് അറബിക്കടൽ,മധ്യ-പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

*16-08-2020 : മധ്യ-പടിഞ്ഞാറ് ആന്ധ്രാ തീരം,വടക്ക് ഒഡീഷ- പശ്ചിമ ബംഗാൾ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.ഗുജറാത്ത്-മഹാരാഷ്ട്ര-ഗോവ-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*17-08-2020 മുതൽ 20-08-2020 വരെ:* ഗുജറാത്ത്‌-മഹാരാഷ്ട്ര-ഗോവ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*17-08-2020 മുതൽ 18-08-2020 വരെ:* മധ്യ-പടിഞ്ഞാറ് ആന്ധ്രാ തീർത്ത് മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

*19-08-2020 മുതൽ 20-08-2020 വരെ:* വടക്ക്-കിഴക്ക്, മധ്യ-പടിഞ്ഞാറ് ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Share this story