തൃശ്ശൂരിലെ ക്രിമിനൽ കേസ് പ്രതിയുടെ കൊലപാതകം: സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തൃശ്ശൂരിലെ ക്രിമിനൽ കേസ് പ്രതിയുടെ കൊലപാതകം: സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ എരുമപ്പെട്ടിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ പിടിയിൽ. കോടശ്ശേരിയിൽ വീരപ്പൻ സനീഷ് എന്ന നിരവധി ക്രിമിനൽ കേസിലെ പ്രതിയെയാണ് വെട്ടിക്കൊന്നത്. കോടശ്ശേരി സ്വദേശി ഇസ്മായിൽ, ഭാര്യ ഷമ്മി, സഹോദരൻ അസീസ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സനീഷും പ്രതികളും ചേർന്ന് ഇന്നലെ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Share this story