രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മയില്ല; ജോസ് വിഭാഗം ആദ്യം നിലപാട് അറിയിക്കട്ടെയെന്ന് മന്ത്രി ഇ പി ജയരാജൻ

രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മയില്ല; ജോസ് വിഭാഗം ആദ്യം നിലപാട് അറിയിക്കട്ടെയെന്ന് മന്ത്രി ഇ പി ജയരാജൻ

അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ജനവഞ്ചന തുറന്നു കാണിക്കാൻ സർക്കാരിന് സാധിച്ചതായി മന്ത്രി ഇ പി ജയരാജൻ. പ്രതിപക്ഷം വീണുകിടക്കുകയാണ്. ഉന്നയിച്ച എല്ലാകാര്യത്തിലും സർക്കാർ മറുപടി നൽകിയിട്ടുണ്ട്.

പ്രതിപക്ഷം സ്പീക്കറെ നിലവാരം വിട്ട് തെറി പറഞ്ഞു. ഒപ്പം നിന്നവരെല്ലാം യുഡിഎഫിനെ കൈവിടുകയാണ്. യുഡിഎഫ് കൺവീനർ ചെരിപ്പുമായി ജോസ് കെ മാണിയുടെ പിന്നാലെ പോയി. എന്നിട്ടും കേരളാ കോൺഗ്രസ് യുഡിഎഫ് വിട്ടു

രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ ആരുമായുമില്ല. ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും മന്ത്രി പറഞ്ഞു.

Share this story