വീണ്ടും കൊവിഡ് മരണം: സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണങ്ങൾ

വീണ്ടും കൊവിഡ് മരണം: സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണങ്ങൾ

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കാന്തപുരം മംഗലത്ത് സ്വദേശി യൂസഫ് മാസ്റ്ററാണ് മരിച്ചത്. 68 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി, കോട്ടയ്ക്കൽ സ്വദേശി ഇയ്യത്തുട്ടി എന്നിവർ മലപ്പുറത്തും കണ്ണൂരിൽ കൂവപ്പാടി സ്വദേശി അനന്തനുമാണ് മരിച്ചത്.

കാസർകോട് അജാനൂർ സ്വദേശി അബ്ദുള്ളയും കൊവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ചാണ് അബൂബക്കർ ഹാജി മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അനന്തൻ മരിച്ചത്.

Share this story