സെക്രട്ടേറിയറ്റിന് സുരക്ഷ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

സെക്രട്ടേറിയറ്റിന് സുരക്ഷ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

തീപിടിത്തത്തിന് പിന്നാലെ സെക്രട്ടേറിയറ്റിന് സുരക്ഷ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അന്വേഷണ റിപ്പോർട്ടിന് ശേഷമാകും നടപടി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

തീപിടിത്തത്തിന് കാരണം സ്വിച്ചിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം അന്വേഷിക്കുന്ന പോലീസ് സംഘവും ഉദ്യോഗസ്ഥ സംഘവും സെക്രട്ടേറിയറ്റിൽ തെളിവെടുപ്പ് നടത്തി. ഫോറൻസിക് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അന്തിമ വിലയിരുത്തലിൽ എത്താനാകൂ എന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രതികരണം.

അതേസമയം വിഷയത്തിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പ് തുടരുകയാണ്. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടമായെന്നാണ് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നത്. എന്നാൽ നയതന്ത്ര ബാഗുമായി ബന്ധപ്പെട്ട സെക്രട്ടേറിയറ്റിലെ ഫയലുകൾ എല്ലാം സുരക്ഷിതമായി റാക്കുകളിലുണ്ട്.

Share this story