കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ ഫെയ്സ് ഷീൽഡ് നിർമ്മിച്ച് മാതൃകയായി കോളേജ് ഓഫ് എൻജിനീയറിംഗ് മുട്ടത്തറയിലെ വിദ്യാർത്ഥികൾ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ ഫെയ്സ് ഷീൽഡ് നിർമ്മിച്ച് മാതൃകയായി കോളേജ് ഓഫ് എൻജിനീയറിംഗ് മുട്ടത്തറയിലെ വിദ്യാർത്ഥികൾ

തിരുവനന്തപുരം: വിട്ടൊഴിയാതെ പിന്തുടരുന്ന കോവിഡ് മഹാമാരിക്കിടയിലും അഹോരാത്രം പ്രയത്നിക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് കൈത്താങ്ങുമായി കോളേജ് ഓഫ് എൻജിനീയറിംഗ് മുട്ടത്തറയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ.

കേപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മുട്ടത്തറ എൻജിനിയറിംഗ് കോളേജിലെ സിവിൽ വിഭാഗം വിദ്യാർത്ഥികളാണ് ഇത്തരമൊരു ഉദ്യമത്തിനു പിന്നിൽ. ഇനി വരുന്ന ഓണനാളുകൾക്ക് ഇടയിലും കൊറോണയെ നേരിടാൻ പോകുന്ന കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് എല്ലാ വിധ പിന്തുണയും അറിയിച്ചു കൊണ്ട് 500 ഫെയ്സ് ഷീൽഡുകൾ വിദ്യാർത്ഥികൾ നിർമ്മിച്ചു.

ഡിപ്പാർട്ട്മെന്റ് മേധാവി പ്രൊഫ. അനു എസ് മറ്റത്തിന്റെയും ഒരു കൂട്ടം വിദ്യാർത്ഥികളുടെയും ആശയമാണ് ഇത്തരമൊരു ഉദ്യമത്തിനു തുടക്കമിട്ടത്. സിവിൽ വിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികളുടെയും സമ്പൂർണ സഹകരണത്തിന്റെ ഫലമായാണ് ഈ ഉദ്യമം പൂർത്തികരിക്കാൻ സാധിച്ചത്.

കേപ്പ് ഡയറക്ടർ ഡോ. ആർ .ശശികുമാർ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ ജി വൽസല, അസി.പ്രൊഫ.ശേഖർ, വിദ്യാർത്ഥി പ്രതിനിധികളായ വിഘ്നേഷ്, അഭിജിത്ത്, അഖിൽ, അഹ്സൻ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾ നിർമ്മിച്ച 500 ഫെയ്സ്
ഷീൽഡുകളും ബഹു.സഹകരണ വകുപ്പ് മന്ത്രി ശ്രീ. കടകംപളളി സുരേന്ദ്രന് കൈമാറി.

Share this story