കൊച്ചി മെട്രോ സർവീസ് സെപ്റ്റംബർ ഏഴ് മുതൽ പുനരാരംഭിക്കും

കൊച്ചി മെട്രോ സർവീസ് സെപ്റ്റംബർ ഏഴ് മുതൽ പുനരാരംഭിക്കും

കൊച്ചി മെട്രോ സര്‍വീസ് സെപ്റ്റംബര്‍ ഏഴിന് പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. കോവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സര്‍വീസാണ് പുനരാരംഭിക്കുന്നത്. സര്‍വീസുകളുടെ എണ്ണത്തിലും സമയ ക്രമത്തിലും മാറ്റമുണ്ട്.

രാവിലെ 7 മുതല്‍ രാത്രി 8 വരെയാണ് സര്‍വീസ് നടത്തുക. തിരക്കുകള്‍ കൂടുന്ന പക്ഷം ഉപയോഗിക്കുന്നതിന് മാത്രമായി രണ്ട് ട്രെയിനുകള്‍ ആലുവയിലും മുട്ടത്തും സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ശീതീകരണ സംവിധാനം ഒഴിവാക്കി ആയിരിക്കും മെട്രോ സര്‍വീസ് പുനരാരംഭിക്കുക

Share this story