വെഞ്ഞാറുമ്മൂട് ഇരട്ടക്കൊലപാതകം: പ്രതികളായ കോൺഗ്രസുകാരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വെഞ്ഞാറുമ്മൂട് ഇരട്ടക്കൊലപാതകം: പ്രതികളായ കോൺഗ്രസുകാരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വെഞ്ഞാറുമ്മൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് പ്രവർത്തകരായ ആറ് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സജീവ്, സനൽ, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക. സജീവ്, അൻസർ, ഉണ്ണി, സനൽ എന്നിവർ ചേർന്നാണ് കൊല്ലപ്പെട്ട മുഹമ്മദ് ഹഖിനെയും മിഥിലാജിനെയും വെട്ടിയത്.

മറ്റുള്ളവർ കൊലപാതകികൾക്ക് സഹായം നൽകി സ്ഥലത്തുണ്ടായിരുന്നു. അതേസമയം അൻസർ സംഘത്തിലുണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ഇതിയാളെ രക്ഷപ്പെടുത്താനാണെന്ന് കരുതുന്നു. അതേസമയം അൻസർ കൊലയാളി സംഘത്തോടൊപ്പം ഉണ്ടായിരുന്നതായി സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഷഹീൻ എന്ന യുവാവ് മൊഴി നൽകിയിട്ടുണ്ട്.

പിടിയിലായ സനലിന്റെ സഹോദരനും കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകനുമായ ഉണ്ണിയും അക്രമി സംഘത്തിലുണ്ടായിരുന്നതായി പ്രതികൾ മൊഴി നൽകി. അൻസറും ഉണ്ണിയും ഒളിവിലാണ്.

Share this story