ഇന്ന് രോഗമുക്തി 2196 പേർക്ക്; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 22,676 പേർ

ഇന്ന് രോഗമുക്തി 2196 പേർക്ക്; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 22,676 പേർ

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2196 പേർ. ഇതിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും 618 പേരുണ്ട്. കൊല്ലം ജില്ലയിൽ 204 പേരുടെയും പത്തനംതിട്ട ജില്ലയിൽ 88 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി

ആലപ്പുഴ ജില്ലയിൽ നിന്നുള്ള 36 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 130 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 185 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 95 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 202 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 265 പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.

കൂടാതെ, വയനാട് ജില്ലയിൽ നിന്നുള്ള 30 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 69 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 110 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 22,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,755 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,296 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,82,789 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,507 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2410 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,392 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 18,72,496 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,83,771 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Share this story