അനിൽ അക്കര നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു: മന്ത്രി എ സി മൊയ്തീൻ

അനിൽ അക്കര നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു: മന്ത്രി എ സി മൊയ്തീൻ

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എംഎൽഎ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എ സി മൊയ്തീൻ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നുണപ്രചാരണമാണ് നടത്തുന്നത്. ഒരു ഉളുപ്പുമില്ലാത്തവർക്ക് എന്തും പറയാമെന്നും മന്ത്രി പറഞ്ഞു

സ്വന്തം കഴിവുകേടുകൾ മറയ്ക്കാനാണ് ആക്ഷേപം ഉന്നയിക്കുന്നത്. ലൈഫ് മിഷൻ ഒരു ജനകീയ പദ്ധതിയാണ്. സന്നദ്ധ സംഘടനകൾ മുതൽ കേന്ദ്രസർക്കാർ ഫണ്ടുകൾ വരെ ഇതിന്റെ ഭാഗമാണ്. യുഡിഎഫ് കാലത്ത് ഇങ്ങനെയൊരു ഭവന പദ്ധതിയേ ഇല്ലായിരുന്നു.

മൂന്ന് ഘട്ടമായാണ് ലൈഫ് മിഷൻ പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടം 96.5 ശതമാനവും പൂർത്തികരിച്ചു. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ സംഭവാനയായി ലഭിക്കുന്ന ഭൂമി ഇങ്ങനെയുള്ള ഇടങ്ങളിൽ ഭവന സമുച്ചയങ്ങൾ ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. ആദ്യ പടിയായി ഇടുക്കിയിലെ അടിമാലിയിൽ 21 കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് നൽകി

41 സ്ഥലങ്ങളിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. തറക്കല്ലിടൽ ചടങ്ങ് ഈ ആഴ്ച മുഖ്യമന്ത്രി നിർവഹിക്കും. അത്തരത്തിൽ ടെൻഡർ നടത്തിയ സ്ഥലമാണ് വടക്കാഞ്ചേരി. അതിന്റെ സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും സുതാര്യമാണെന്നും മന്ത്രി പറഞ്ഞു.

Share this story