അനുവിന്റെ ആത്‍മഹത്യാ കുറിപ്പ് കേരള സർക്കാരിനെതിരായ കുറ്റപത്രം: യുവമോർച്ച

Share with your friends

ആയിരക്കണക്കിന് പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന് വേണ്ടി സ്വന്തം ജീവൻ നൽകിയ അനുവിന് വേണ്ടി കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കുടുംബത്തിൽ ഒരാൾക്ക് ജോലി നൽക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസ സമരത്തിൻ്റെ ഭാഗമായി
എട്ടാമത്തെ ദിവസം യുവമോർച്ച പാറശ്ശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം യുവമോർച്ച സംസ്ഥാന മീഡിയ സെൽ കൺവീനർ സി.എസ് ചന്ദ്രകിരൺ ഉദ്ഘാടനം ചെയ്തു.

അനുവിന്റെ ആത്‍മഹത്യാ കുറിപ്പ് കേരള സർക്കാരിനെതിരായ കുറ്റപത്രമാണ് ,ഇനിയും കേരളത്തിലെ ഉദ്യോഗാർത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന് പകരം ബന്ധു നിയമനവും, താൽക്കാലിക നിയമനവും മതിയാക്കി കോടികൾ ചിലവാക്കി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളുടെ കാലവധി നീട്ടുകയും, റാങ്ക് ലിസ്റ്റിൽ ഉള്ളവരെ നിയമനം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. അല്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യുവമോർച്ച നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ:എസ്.സുരേഷ്, യുവമോർച്ച ജില്ലാ മീഡിയ കൺവീനർ രാമേശ്വരം ഹരി, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് ബിജു.പി.നായർ , ബി.ജെ.പി മണ്ഡലം ജന: സെക്രട്ടറി മഞ്ചവിളാകം പ്രദീപ്, യുവമോർച്ച നിയോജകമണ്ഡലം പ്രസിഡൻറ് തൃപ്പലവൂർ വിപിന്റെ അധ്യക്ഷത വഹിച്ചു. യുവമോർച്ച മണ്ഡലം ജന: സെക്രട്ടറി പെരിങ്കടവിള ഷിജു, മഞ്ജുനാഥ്, അനീഷ് പുരവൂർ, വെള്ളറട മണികണ്ടൻ, മോഹൻ റോയി , നാറാണി സുധാകരൻ, അമൃത പ്രദീപ് , ചെറിയ കൊല്ല പ്രദീപ്, വെള്ളറട പത്മകുമാർ തുടങ്ങിയ നേതാക്കൾ സംസരിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!