കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രകടനത്തിന് നേരെ ബോംബേറ്; പിന്നില്‍ ആര്‍.എസ്.എസ് എന്ന് നേതാക്കള്‍

കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രകടനത്തിന് നേരെ ബോംബേറ്; പിന്നില്‍ ആര്‍.എസ്.എസ് എന്ന് നേതാക്കള്‍

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ എസ്.ഡി.പി.ഐ പ്രകടനത്തിന് നേരെ ബോംബേറ്. പടിക്കച്ചാല്‍ സ്വദേശി റാസിഖിന് പരിക്കേറ്റു. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ ആരോപിച്ചു.

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയായിരുന്നു ബോംബേറ് നടന്നത്. ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് എസ്.ഡി.പി.ഐ പ്രകടനം നടത്തിയിരുന്നത്.

സഹോദരിമാര്‍ക്കൊപ്പം കാറില്‍ കൂത്തുപറമ്പില്‍ നിന്നും കണ്ണവത്തെ വീട്ടിലേക്ക് പോവുമ്പോഴായിരുന്നു സലാഹുദീനെ കൊലപ്പെടുത്തിയത്. എ.ബി.വി.പി നേതാവായിരുന്ന ശ്യാമ പ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്‍.

Share this story