ഇടുക്കി മറയൂരിൽ പിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

ഇടുക്കി മറയൂരിൽ പിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

ഇടുക്കി മറയൂരിൽ പിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ദണ്ഡുകൊമ്പ് കോളനിയിലാണ് സംഭവം. 60 വയസ്സുള്ള കാളിയപ്പനാണ് വെട്ടേറ്റത്. ഇയാളുടെ മകൻ മൂർത്തിയെ പോലീസ് അറസ്റ്റ് ചെയ്തു

കഴുത്തിനാണ് കാളിയപ്പന് വെട്ടേറ്റത്. ഇയാളെ മറയൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തി മൂർത്തിയെ പിടികൂടിയത്.

Share this story