കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കാസർകോട് സ്വദേശികൾ മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കാസർകോട് സ്വദേശികൾ മരിച്ചു

കാസർകോട് ജില്ലയിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തെക്കിൽ സ്വദേശി അസ്മ, നെല്ലിക്കുന്ന് സ്വദേശി ഹമീദ് എന്നിവരാണ് മരിച്ചത്. 75കാരിയായ അസ്മയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഇന്നലെയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ പരിയാരത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. നെല്ലിക്കുന്ന് സ്വദേശി എൻ എം ഹമീദ് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 73 വയസ്സായിരുന്നു.

Share this story