ജലീലിനെ നശിപ്പിക്കാനാണ് യുഡിഎഫും ലീഗും ലക്ഷ്യം വെക്കുന്നത്: എ കെ ബാലൻ

Share with your friends

കെ ടി ജലീലിനെ നശിപ്പിക്കുക എന്നതാണ് യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും ലക്ഷ്യമെന്ന് മന്ത്രി എ കെ ബാലൻ. ജലീൽ മതഗ്രന്ഥം സ്വീകരിച്ചതിൽ തെറ്റില്ല. സുപ്രീം കോടതി മാർഗനിർദേശമുള്ളതിനാലാണ് ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ ജലീൽ പുറത്തുപറയാത്തത്.

ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സംരക്ഷിക്കില്ല. ഇ.ഡിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം സർക്കാരിന്റേതല്ല. മാർക്കുദാന വിവാദത്തിൽ ജലീലിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും എ കെ ബാലൻ പറഞ്ഞു.

ജലീൽ ന്യൂനപക്ഷ വിഭാഗത്തിന്റെ മന്ത്രിയാണ്. വഖഫിന്റെ മന്ത്രിയാണ്. ഖുറാൻ ഒരു നിരോധിത ഗ്രന്ഥമല്ലെന്നും എ കെ ബാലൻ പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!