നിക്ഷേപ തട്ടിപ്പ് നടത്തിയ എംസി കമറുദ്ദീനെതിരെ സിപിഎം പ്രത്യക്ഷ സമരത്തിലേക്ക്‌

നിക്ഷേപ തട്ടിപ്പ് നടത്തിയ എംസി കമറുദ്ദീനെതിരെ സിപിഎം പ്രത്യക്ഷ സമരത്തിലേക്ക്‌

മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെതിരെ നിക്ഷേപ തട്ടിപ്പില്‍ പരാതി നല്‍കിയവരെ അണിനിരത്തി സിപിഎം പ്രത്യക്ഷ സമരത്തിലേക്ക്. പയ്യന്നൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍റെ നേതൃത്യത്തിലാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുക. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടാണ് ജില്ലയില്‍ എല്‍ഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിക്കുന്നത്. കമറുദ്ദീന്റെ തൃക്കരിപ്പൂരിലെ വീട്ടിലേക്ക് ബിജെപി ജില്ലാ നേതൃത്വം ഇന്ന് മാര്‍ച്ച്‌ നടത്തും.

കേസില്‍ പ്രതിയായ എം സി കമറുദ്ദീനെതിരെ ഒരോ ദിവസവും പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. പ്രശ്‌ന പരിഹാരത്തിനായി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. ഇതിനിടെയാണ് വിഷയത്തില്‍ രാഷ്ട്രീയ നീക്കവുമായി എല്‍ഡിഎഫും ബിജെപിയും രംഗത്തെത്തുന്നത്.

Share this story