മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ വിധി; അപ്പീൽ പോകുമെന്ന് യാക്കോബായ വിഭാഗം

മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ വിധി; അപ്പീൽ പോകുമെന്ന് യാക്കോബായ വിഭാഗം

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ കോടതിയുടെ ഉത്തരവ്. കോട്ടയം സബ് കോടതിയുടേതാണ് ഉത്തരവ്. പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിർദേശിക്കുന്നു

യാക്കാബോയ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണർകാട് പള്ളി. ഇത് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്നും യാക്കോബായ സഭ അറിയിച്ചു. മാർത്തോമ സഭക്ക് കോടതി വിധിയിലൂടെ ലഭിച്ച പള്ളിയാണ് മണർകാട്. ഇടവകക്കാരു പോലുമില്ലാത്ത ഓർത്തഡോക്‌സുകാർ പള്ളിക്ക് അവകാശം കൊണ്ടുവരുന്നത് ശരിയല്ലെന്ന് യാക്കോബായ വൈദിക ട്രസ്റ്റി സ്ലീബാ വട്ടവേലിൽ പറഞ്ഞു

പള്ളിക്ക് കീഴിൽ ഏകദേശം രണ്ടായിരത്തോളം ഇടവകക്കാരുണ്ട്. മരിയൻ തീർഥാടന കേന്ദ്രം കൂടിയായ മണർകാട് പള്ളിയിൽ നാനാജാതി മതസ്ഥരായ വിശ്വാസികൾ എത്താറുണ്ട്.

അതേസമയം കോടതി വിധിയിലൂടെ സഭയിലുണ്ടായ തർക്കത്തിന് പരിഹാരമായതായി ഓർത്തഡോക്‌സ് വിഭാഗം പ്രതികരിച്ചു. എല്ലാ വിശ്വാസികൾക്കും പള്ളി കമ്മിറ്റിയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വിധി സ്വാഗതാർഹമാണെന്നും ഓർത്തഡോക്‌സ് വൈദികൻ പി കെ കുര്യാക്കോസ് പ്രതികരിച്ചു.

Share this story