തലസ്ഥാനത്തെ അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കി; സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി

തലസ്ഥാനത്തെ അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കി; സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി

കൊവിഡ് വ്യാപനത്തിനിടയും തലസ്ഥാനത്ത് ഉൾപ്പെടെ പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരത്തെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന് മന്ത്രി കുറ്റപ്പെടുത്തി

തിരുവനന്തപുരം കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എത്ര മാത്രം വ്യാപിക്കാമോ അത്ര തന്നെ വ്യാപിക്കട്ടെ എന്ന മനോഭാവത്തിലുള്ള പ്രവർത്തനമാണ് തലസ്ഥാനത്ത് നടക്കുന്നത്. ആശുപത്രികൾ നിറഞ്ഞാൽ എന്തു ചെയ്യുമെന്നും മന്ത്രി ചോദിച്ചു.

കഴിഞ്ഞ ദിവസം ഹൈക്കോടതിയും സമരക്കാർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സമരത്തിലേർപ്പെട്ടവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.

Share this story