നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അതീവ ജാഗ്രതയിൽ സംസ്ഥാനം

നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അതീവ ജാഗ്രതയിൽ സംസ്ഥാനം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണഅ റെഡ് അലർട്ട്. വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു

മലയോര മേഖലകളിൽ ദുരന്ത സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂരിൽ മലയോര മേഖലകളിൽ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ ഗതാഗതം നിരോധിച്ചു. ഇരിട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെട്ടു

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പാലക്കാട് മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറന്നേക്കും. മണ്ണാർക്കാട് ഉൾപ്പെടെ മലയോര മേഖലകളിലുള്ളവരോട് അകലെയുള്ള ബന്ധുവീടുകളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്.

എറണാകുളം അങ്കമാലയിൽ അതിശക്തമായ കാറ്റിൽ വ്യാപകമായി കൃഷി നശിച്ചു. രണ്ട് വീടുകൾ പൂർണമായും നാല് വീടുകൾ ഭാഗികമായും തകർന്നു.

Share this story