ഖുറാൻ കൊണ്ടുപോയതിൽ അന്വേഷണം; കോണ്‍സുലേറ്റിലേക്ക് കൊണ്ടുപോയവരെ ചോദ്യം ചെയ്യുന്നു

ഖുറാൻ കൊണ്ടുപോയതിൽ അന്വേഷണം; കോണ്‍സുലേറ്റിലേക്ക് കൊണ്ടുപോയവരെ ചോദ്യം ചെയ്യുന്നു

നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഖുറാൻ കോൺസുലേറ്റിലേക്ക് കൊണ്ടുപോയവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മതഗ്രന്ഥം എയർ കാർഗോയിൽ കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനയുടമ, ഡ്രൈവർ എന്നിവരെയാണ് ചേദ്യം ചെയ്യുന്നത്.

അതേസമയം ഖുറാനാണെന്ന് അറിയാതെയാണ് കൊണ്ടുപോയതെന്ന് വാഹനത്തിന്റെ ഉടമ പറയുന്നു. കോൺസുൽ ജനറലിനെ അടക്കം ഉൾപ്പെടുത്തിയാണ് അന്വേഷണം. അതേസമയം കേന്ദ്ര അനുമതി ലഭിച്ചാൽ മാത്രമേ തുടർ നടപടി സാധ്യമാകു.

സർക്കാർ പ്രതിനിധികളിൽ നിന്നുകൂടി മൊഴിയെടുക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻ ഐ എ നൽകിയ അപേക്ഷയിൽ കോടതി നാളെ തീരുമാനമെടുക്കും

Share this story