സ്വർണ്ണക്കടത്ത് കേസ്: എൻഐഎ സംഘം കസ്റ്റംസ് ഓഫീസിൽ

സ്വർണ്ണക്കടത്ത് കേസ്: എൻഐഎ സംഘം കസ്റ്റംസ് ഓഫീസിൽ

കൊച്ചി: എൻഐഎ സംഘം കസ്റ്റംസ് ഓഫീസിൽ. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘമാണ് കസ്റ്റംസ് ഓഫീസിലെത്തിയത്. ഇവർ കസ്റ്റംസ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം ലഭിക്കുന്നത്.

എൻഐഎ സംഘം കുറച്ചു സമയം മുൻപാണ് കസ്റ്റംസ് പ്രിവെന്റീവ് ഓഫീസിലെത്തിയത്. സംഘം നാളെ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങും. അതിന്റെ അടിസ്ഥാനത്തിലാണ് സംഘം ഇന്ന് കസ്റ്റംസ് ഓഫീസിലെത്തിയതും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതുമെന്നുമാണ് റിപ്പോർട്ട്.

സംഘം സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി അടക്കം പരിശോധിക്കുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഡിജിറ്റൽ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും സ്വപ്നയെ എൻഐഎ സംഘം നാളെ ചോദ്യം ചെയ്യുന്നത്. അതുകൊണ്ടുകൂടിയാണ് ഇവർ ഇന്ന് കസ്റ്റംസ് ഓഫീസിലെത്തിയത് എന്നാണ് സൂചന.

Share this story